കുവൈത്ത് സിറ്റി- കൊറോണ കേസുകള്‍ കൂടിയതോടെ കെട്ടിടങ്ങളില്‍ റാപിഡ് ടെസ്റ്റുകള്‍ നടത്താന്‍ നീക്കം. ഇതിനായി ആരോഗ്യ പരിശോധകരെ നിയമിക്കും.
സാമൂഹ്യ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് ആരോഗ്യവകുപ്പ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം വിദേശികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജലീബിലെ കെട്ടിടം നിരീക്ഷണത്തിലാക്കിയിരുന്നു. മഹബുലയിലെ ഒരു കെട്ടിടവും സമാനമായ സംശയത്തിന്റെ പേരില്‍ ക്വാറന്റൈന്‍ ചെയ്തു.