Sorry, you need to enable JavaScript to visit this website.

കോവിഡ്: ഗുരുതര രോഗികളെ കണ്ടെത്താൻ നിർമിത ബുദ്ധി 

കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവരിൽ അപകട നിലയിലേക്കു നീങ്ങുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ ടൂൾ വികസിപ്പിച്ചു. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണത്തിലൂടെ കോവിഡ് ബാധതരിൽ ആർക്കെല്ലാമാണ് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉടലെടുക്കുകയെന്ന് കൃത്യതയോടെ പ്രവചിക്കാനാകുമെന്ന് അമേരിക്കയിലെ ഗവേഷകർ അവകാശപ്പെടുന്നു.  കൊറോണ വൈറസ് ശ്വാസകോശത്തെ സാരമായി ബാധിക്കുമ്പോഴാണ് ഗുരുതരമാകുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ആശുപത്രികളിൽ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള അൽഗോരിതം ഉപയോഗിക്കുകയാണെങ്കിൽ അവിടെയത്തുന്ന ഏതൊക്കെ രോഗികൾക്കാണ് കൂടുതൽ ശ്രദ്ധ നൽകേണ്ടതെന്ന് വ്യക്തമായി അറിയാൻ കഴിയും. ആശുപത്രികളിൽ ഡോക്ടർമാരും മറ്റു സജ്ജീകരണങ്ങളും കുറവായ സാഹചര്യത്തിൽ ഈ ടൂളിന്റെ ഉപയോഗം ഗുണകരമാകുമെന്നാണ് ഗവഷേകരുടെ അഭിപ്രായം. ചൈനയിലെ രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയ 53 കൊറോണ വൈറസ് രോഗികളിൽ നിന്നു ശേഖരിച്ച ഡാറ്റ മെഷീൻ ലേണിങ് അൽഗോരിതത്തിലൂടെ കടത്തിവിട്ടാണ് ഗവേഷകർ നിഗമനങ്ങളിൽ എത്തിച്ചേർന്നതും പുതിയ ടൂൾ വികസിപ്പിച്ചതും.
 

Latest News