കൊറോണ; ബ്രിട്ടീഷ് എയര്‍വേസ്  36,000 ജീവനക്കാരെ പുറത്താക്കും

ലണ്ടന്‍-കൊറോണാവൈറസ് പ്രതിസന്ധി മൂലം 36,000 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി ബ്രിട്ടീഷ് എയര്‍വേസ്. 80 ശതമാനം കാബിന്‍ ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എഞ്ചിനീയര്‍മാര്‍, ഹെഡ് ഓഫീസിലെ ജീവനക്കാര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ലൈന്‍ യുണൈറ്റ് യൂണിയനുമായി കരാറിലെത്തിയത്. പത്ത് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനം. ചൊവ്വാഴ്ച മുതല്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ബ്രിട്ടീഷ് എയര്‍വേസ് റദ്ദാക്കിയിരുന്നു. വെസ്റ്റ് സസെക്‌സ് വിമാനത്താവളത്തില്‍ നിന്നും യൂറോപ്പ്, അമേരിക്ക, കരീബിയന്‍ എന്നിവിടങ്ങളിലേക്ക് പറക്കുന്ന വിമാനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കി. ഹീത്രൂ വിമാനത്താവളത്തില്‍ നിന്നും ചെറിയ തോതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് തുടരുന്നത്.
സസ്‌പെന്‍ഷന്‍ മൂലം പ്രതിസന്ധിയിലാകുന്ന ജീവനക്കാര്‍ക്ക് കുറച്ച് ശമ്പളം സര്‍ക്കാരിന്റെ ജോബ് റിട്ടന്‍ഷന്‍ സ്‌കീം വഴി ലഭ്യമാകുമെന്നാണ് കരുതുന്നത്. ഇതുപ്രകാരം പ്രതിമാസം 2500 പൗണ്ട് വരെയുള്ള ഒരു വ്യക്തിയുടെ 80 ശരാശരിയായി കണക്കാക്കി ലഭിക്കും.

Latest News