Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ജിസിസി രാജ്യങ്ങളില്‍ കൊറോണ സമൂഹവ്യാപനം കുറയാന്‍ കാരണം കാലാവസ്ഥ: പഠനറിപ്പോര്‍ട്ട്

 

ദുബായ് -അറേബ്യന്‍ ഗള്‍ഫ് മേഖലകളില്‍ കൊറോണയുടെ സമൂഹ വ്യാപനനിരക്ക് കുറയാന്‍ സഹായിച്ചതില്‍ കാലാവസ്ഥക്ക് മുഖ്യപങ്കുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളിലെ ചൂടുള്ള കാലാവസ്ഥയാണ് വൈറസിന്റെ സമൂഹവ്യാപന നിരക്ക് കുറച്ചതെന്ന് മേരിലാന്റ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനമാണ് തെളിയിക്കുന്നത്. മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കൊഴികെ ജിസിസി രാജ്യങ്ങളില്‍ വൈറസിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥയും ഭൂമധ്യരേഖയില്‍ നിന്നുള്ള അക്ഷാംശവും വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ പ്രധാനഘടകങ്ങളാണ്. ചൂടുള്ള കാലാവസ്ഥയില്‍ കമ്മ്യൂണിറ്റി അണുബാധ കുറയുമെന്ന് പഠനസംഘത്തിലെ പ്രമുഖനും മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.മുഹമ്മദ് സജാദി പറഞ്ഞു.

ജിസിസി രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യവും,സ്‌ക്രീനിങ് സംവിധാനങ്ങളും യാത്രാ നിരോധനവുമൊക്കെ വൈറസ് വ്യാപനനിരക്ക് കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. അക്ഷാംശ രേഖയില്‍ തെക്ക്,വടക്ക് ഭാഗങ്ങളേക്കാള്‍ കിഴക്കും പടിഞ്ഞാറുമാണ് വൈറസ് വ്യാപനം എളുപ്പത്തില്‍ നടന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. വൈറസിന്റെ സമൂഹവ്യാപനം എളുപ്പം നടന്ന ഇറാന്‍,ദക്ഷിണ കൊറിയ,ജപ്പാന്‍ ,വടക്കന്‍ ഇറ്റലി എന്നിവയെല്ലാം ഏകദേശം 30-50 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നത്. വടക്കന്‍ ഇറ്റലിയിലെ ഉദ്യോഗസ്ഥര്‍ വൈറസ് വ്യാപനം കുറക്കാനുള്ള ശ്രമത്തിലാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊറോണ വൈറസിന്റെ ഇറ്റാലിയന്‍ പ്രഭവകേന്ദ്രമായ ലോംബാര്‍ഡിയില്‍ 460ല്‍ പരം ആളുകളാണ് മരിച്ചത്. 7300ല്‍ അധികം ആളുകള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. രോഗനിര്‍ണയം നടത്തിയവരില്‍ എട്ട് ശതമാനം ആളുകളാണ് മരിച്ചത്. ആഗോളതലത്തില്‍ മരണനിരക്ക് 1-2% ആണ്. ഇറാനില്‍ മരണസംഖ്യ 350 കടന്നു. 9000 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ജിസിസി രാജ്യങ്ങളില്‍ പൊതുവേ വൈറസ് ബാധ കുറവാണ്.വൈറസ് വ്യാപനം തടയാന്‍ രാജ്യങ്ങള്‍ കര്‍ശന നിയമന്ത്രണങ്ങളും നടപടികളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.


 

Latest News