കുവൈത്ത് സിറ്റി- സ്വദേശികള്‍ക്ക് കോവിഡ് ചികിത്സ ഉറപ്പുവരുത്താന്‍ വിദേശികളെ പുറന്തള്ളണമെന്ന് ആവശ്യപ്പെട്ട പ്രശസ്ത കുവൈത്തി നടി ഹയാത്ത് അല്‍ ഫഹദിനെതിരെ രൂക്ഷ വിമര്‍ശം. നിലവിലുള്ള ആരോഗ്യ സാഹചര്യം കണക്കിലെടുത്ത് വിദേശികളെ പുറത്താക്കി സ്വദേശികള്‍ക്ക് ആശുപത്രി കിടക്കകള്‍ ലഭ്യമാക്കണമെന്ന് ടെലിവിഷന്‍ ചാനലിലാണ് 71 കാരിയായ നടി ആവശ്യപ്പെട്ടത്. അറബി നാടകങ്ങളിലെ വ്യത്യസ്ത വേഷങ്ങള്‍ക്ക് പേരുകേട്ട നടിയാണ് ഹയാത്ത്.
ഞങ്ങള്‍ക്ക് മടുത്തു. ഞങ്ങള്‍ക്ക് അസുഖം വന്നാല്‍ ആശുപത്രികളില്ല- ചൊവ്വാഴ്ച നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
അവരുടെ രാജ്യങ്ങള്‍ക്ക് അവരെ ആവശ്യമില്ലെങ്കില്‍ മരൂഭിയില്‍ തള്ളുകയാണ് വേണ്ടതെന്നും മാനവികതക്ക് താന്‍ എതിരല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യം അതാണ് ആവശ്യപ്പെടുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു. മടുപ്പന്റെ അവസാനഘട്ടമാണിതെന്നും ആശുപത്രികളില്‍ സ്വദേശികള്‍ക്ക് കിടക്കകള്‍ ലഭ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.
നടിയുടെ പരാമര്‍ശത്തനെതിരെ സമൂഹിക മാധ്യമ ഉപയോക്താക്കള്‍ രോഷം പ്രകടിപ്പിച്ചു. തികച്ചും അസ്വീകാര്യമായ നിലപാടാണിതെന്നും രാജ്യത്തിനു പുറത്തുള്ള കുവൈത്തികള്‍ക്കും ഇത് ബാധകമാക്കിയാല്‍ എന്തു ചെയ്യുമെന്നും അവര്‍ ചോദിക്കുന്നു.
നിയമലംഘകര്‍ക്കു പോലും ചികിത്സ ഉറപ്പാക്കുന്ന സൗദി അറേബ്യയെ കണ്ടു പഠിക്കാന്‍ ഒരു ട്വിറ്റര്‍ ഉപയോക്താവ് നടി ഹയാത്തിനോട് പറഞ്ഞു. സൗദി അറേബ്യയിലുള്ള നിയമലംഘകര്‍ അടക്കമുള്ള വിദേശികള്‍ക്കും സൗജന്യ കോവിഡ് ചികിത്സ നല്‍കണമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.






