കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതിയ 25 രോഗ ബാധ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ രോഗമുക്തി നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 81 ആയതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് ട്വീറ്റ് ചെയ്തു.
കോവിഡ് ബാധിതര്‍ക്കായി പ്രത്യേകം സജ്ജീകരിച്ച ആശുപത്രികളില്‍ 261 പേര്‍ക്ക് ചികിത്സ തുടരുന്നതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലുള്ള 15 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.






