നെടുമ്പാശ്ശേരി -കോടുശ്ശേരി ഐക്കാട്ട്കടവ് പാടത്ത് ഏഴ് ദിവസങ്ങൾക്ക് മുൻപ് പിടിച്ച തീ ഇനിയും അണഞ്ഞില്ല. കൂടുതൽ രൂക്ഷമാകുകയും പുളിയനം കാങ്കോളി ഭാഗത്തേക്ക് പടരുകയും ചെയ്തിരിക്കയാണ്.
അഗ്നിബാധ ഈ പ്രദേശത്തെ ജനജീവിതം കൂടുതൽ ദുസ്സഹമാക്കി. വർഷങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന ഈ പാടശേഖരത്ത് വേനൽകാലത്ത് തീ പതിവാണങ്കിലും സാധാരണ ഗതിയിൽ വൈകുന്നേരത്തോടെ തീ അണയാറുണ്ട്. ഇത്തവണ ഇതിനു വിപരീതമായി രൂക്ഷമായി ആളിപ്പടർന്നുകൊണ്ടിരിക്കുകയാണ്.
പുളിയനം സൗത്ത് ,കൈപ്പളികുന്ന് ഭാഗങ്ങളിലുള്ളവർ ചേർന്ന് തീകെടുത്താനുള്ള ശ്രമം തുടരുകയാണ്.
മനപ്പൂർവം ആരോ തീയിട്ടതിനലാണ് ഏഴ് ദിവസം കഴിഞ്ഞിട്ടും അണയാത്തതെന്ന ആരോപണം ശക്തമാണ്.






