ആരോഗ്യപ്രവർത്തകരോട് തട്ടിക്കയറിയ യുവാവ് അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ്

നെടുമ്പാശ്ശേരി-ലോക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടം കൂടി നിന്നവരെ തടയാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ.

നെടുമ്പാശേരി പിരാരൂർ സ്വദേശി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നെടുമ്പാശേരി പോലീസ് അറസ്‌റ്റ് ചെയ്തത്.


പോലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പല പ്രദേശങ്ങളിലും ലോക്‌ ഡൗൺലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നതായി കണ്ടെത്തുന്നുണ്ട് . ഇത്തരത്തിൽ കൂട്ടം കൂടിയ സംഘത്തോട് വീട്ടിൽ കയറാൻ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് തട്ടിക്കയറിയത്. സർക്കാർ കൊണ്ടു വന്ന കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റെന്ന് നെടുമ്പാശേരി സി.ഐ.പി.എം. ബൈജു, എസ്.ഐ. ഫൈസൽ എന്നിവർ അറിയിച്ചു

Latest News