Sorry, you need to enable JavaScript to visit this website.

രോഗം പരത്താന്‍ ശ്രമിച്ചാല്‍ വന്‍തുക പിഴ ഈടാക്കും

അബുദാബി- മനപ്പൂര്‍വം കോവിഡ് രോഗം പരത്താന്‍ ആരെങ്കിലും ശ്രമിച്ചതായി കണ്ടെത്തിയാല്‍ അരലക്ഷം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഷാര്‍ജ അധികൃതര്‍. രോഗവിവരം മറച്ചുവെച്ചാല്‍ പതിനായിരം ദിര്‍ഹം പിഴയിടും. ജയില്‍ ശിക്ഷയും ഒപ്പമുണ്ടാകും.
രോഗം പടരുന്നത് തടയാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. രോഗബാധിതരെക്കുറിച്ച് വിവരം ലഭിച്ചാല്‍ കൃത്യമായി അധികൃതരെ അറിയിക്കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഷാര്‍ജ പോലീസ് പൂര്‍ണ സജ്ജമാണെന്നും മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സെരി അല്‍ ഷംസി പറഞ്ഞു.

 

Latest News