യു.എ.ഇയില്‍ കാലാവധി കഴിഞ്ഞ താമസ വിസ പുതുക്കാം, പിഴയില്ലാതെ

ദുബായ്-  മാര്‍ച്ച് ഒന്നിനുശേഷം കാലാവധി കഴിഞ്ഞ യു.എ.ഇ താമസവിസകള്‍ ഏപ്രില്‍ ഒന്നുമുതല്‍ മൂന്ന് മാസത്തേക്ക് പിഴയടക്കാതെ പുതുക്കാം. എമിറേറ്റ്‌സ് ഐ.ഡി. കാലാവധി പിന്നിട്ടതിന്റെ പേരിലുള്ള പിഴകളും ഒഴിവാകും. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ യു.എ.ഇ. മന്ത്രിസഭ അംഗീകരിച്ചു.

യു.എ.ഇ.യില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതിന്റെ പ്രത്യാഘാതം നിയന്ത്രിക്കുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട അനുബന്ധ പിഴകള്‍ക്കെല്ലാം ഇളവ് നല്‍കും. കാലാവധി കഴിഞ്ഞ ഡോക്യുമെന്റ്‌സ്, പെര്‍മിറ്റ്‌സ്, ലൈസന്‍സ്, വാണിജ്യ രജിസ്റ്ററുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും തീരുമാനം ബാധകമാണ്. മൂന്ന് മാസത്തേക്ക് നല്‍കുന്ന ആനുകൂല്യം ആവശ്യമെങ്കില്‍ നീട്ടിനല്‍കും.

 

Latest News