ജമ്മു-സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ആംബുലന്‍സില്‍ യാത്ര ചെയ്തയാള്‍ ജമ്മു കശ്മീരില്‍ പിടിയിലായി. ലോക്ഡൗണ്‍ കാരണം വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതിനാലാണ് ഇയാള്‍ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത്.
പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഹക്കമുദ്ദീന് എന്നയാളാണ് അറസ്റ്റിലായത്. പൂഞ്ചില്നടന്ന സംഭവത്തില്‍ മൂന്ന് പേര് കൂടി അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ ഇയാള്‍ മൂന്ന് പേരുമായി ചേര്‍ന്ന് മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം സ്വകാര്യ ആംബുലന്‍സില്‍ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു.
വഴിയില്‍ വെച്ച് പോലീസ് തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്ന് കണ്ടെത്തിയതും നാലുപേരേയും അറസ്റ്റ് ചെയ്തതും. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.






