ദുബായ് അല്‍ റാസില്‍ സമ്പൂര്‍ണ യാത്രാ വിലക്ക്

ദുബായ്- ദുബായിലെ അല്‍ റാസ് പ്രദേശത്ത് വ്യാപകമായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍. ഇത് മൂലം പ്രദേശത്ത് ഭക്ഷ്യക്ഷാമമോ മരുന്ന് ക്ഷാമമോ ഇല്ലെന്നും ഇവ ലഭ്യമാക്കാന്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളുടെ ഡെലിവറി ബോയ്‌സിനെ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം. ആവശ്യമുള്ള സാധനങ്ങള്‍ എത്തിച്ചുനല്‍കും. ഇതിന് ഫലപ്രദമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 31 മുതല്‍ രണ്ടാഴ്ചത്തേക്ക് അല്‍ റാസിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് സമ്പൂര്‍ണവിലക്കാണ്. ദുബായ് ഹെല്‍ത് അതോറിറ്റിയുടെ പൂര്‍ണ സാന്നിധ്യം ഇവിടെയുണ്ടാകുമെന്നും രണ്ടാഴ്ചക്കാലം എന്തു സാധനങ്ങള്‍ എത്തിച്ചുനല്‍കാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ദുബായ് പോലീസ് പറഞ്ഞു.
പ്രാദേശിക അധികാരികളെ വിളിക്കാനും ആവശ്യങ്ങള്‍ അറിയിക്കാനും നാട്ടുകാര്‍ക്ക് ഹോട്ട്‌ലൈന്‍ സംവിധാനവും നല്‍കിയിട്ടുണ്ട്.

 

Latest News