4.88 ലക്ഷം കോടി രൂപ വായപയെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- രാജ്യത്ത് കൊറോണ വ്യാപനത്തിനിടെ 4.88  ലക്ഷം രൂപ കടം വാങ്ങാന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന് ഒരു വര്‍ഷം ആകെ വാങ്ങാന്‍ സാധിക്കുന്ന വായ്പാതുകയുടെ 63% ആണ് വരുന്ന ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ വായ്പയെടുക്കുക.സാമ്പത്തിക കാര്യ സെക്ട്രറി അതാനു ചക്രബര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്.

ആഴ്ചയില്‍ 19000 കോടിരൂപമുതല്‍ 21000 കോടിയുടെ ബോണ്ട് വീതം പുറപ്പെടുവിച്ചാണ് തുക സമാഹരിക്കുക.ഈ സമയങ്ങളില്‍ ഓഹരി വിപണികളിലും ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആറ് മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയും തുക വായ്പയെടുക്കുക. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായ മേഖലയെ കൈപ്പിടിച്ചുയര്‍ത്താനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ദരിദ്രരെ സഹായിക്കാനാവശ്യമായ പദ്ധതികള്‍ നടപ്പാക്കുമെന്നും ചക്രബര്‍ത്തി പറഞ്ഞു.

Latest News