ഗള്‍ഫില്‍ കൊറോണ മരണം 21 ആയി

ദുബായ് - കൊറോണ വൈറസ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെട്ടുവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. 24 ഇരുപത്തിനാലു മണിക്കൂറിനിടെ ഗള്‍ഫില്‍ മൂന്നു കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ രണ്ടു പേരും യു.എ.ഇയില്‍ ഒരാളുമാണ് പുതുതായി മരണപ്പെട്ടത്. യു.എ.ഇയില്‍ പുതുതായി 53 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇയില്‍ ആകെ ആറു കൊറോണ രോഗികളാണ് മരണപ്പെട്ടത്. യു.എ.ഇയില്‍ ഇതുവരെ ആകെ 664 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇരുപത്തിനാലു മണിക്കൂറിനിടെ ബഹ്‌റൈനില്‍ 52 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ കൊറോണ രോഗികളുടെ എണ്ണം 567 ആയി. ബഹ്‌റൈനില്‍ ഇതുവരെ നാലു കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കുവൈത്തില്‍ പുതുതായി 23 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. കുവൈത്തില്‍ കൊറോണ രോഗികളുടെ എണ്ണം 289 ആയിട്ടുണ്ട്. ഒമാനില്‍ കൊറോണ ബാധിതരുടെ എണ്ണം 192 ആയി ഉയര്‍ന്നു. പുതുതായി 13 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. കുവൈത്തിലും ഒമാനിലും ഇതുവരെ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഖത്തറില്‍ ഒരു കൊറോണ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

Latest News