കൊറോണക്കാലത്ത് ഇതും വിവാഹ മോതിരം; ഇംഗ്ലണ്ടില്‍നിന്നൊരു ഉള്ളിക്കഥ

ലണ്ടന്‍- കൊറോണ വ്യാപനത്തിനെതിരായ അടച്ചിടലില്‍ വിവാഹാഘോഷം മുടങ്ങിയ ഇംഗ്ലണ്ടിലെ വധൂവരന്മാര്‍ തളര്‍ന്നില്ല. ആദം വൂഡ്‌സും ലോറെ ആക്ടണും തമ്മിലുള്ള വിവാഹത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. അതിനിടയിലാണ് സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം പ്രാബല്യത്തിലായത്.

വിവാഹം റദ്ദാക്കാതെ ഇരുവരും യാത്ര പുറപ്പെടുകയായിരുന്നു. വഴിമധ്യ ഉള്ളി മോതിരം കൈമാറി വിവാഹം നടത്തുകയും ചെയ്തു. യു.കെ, യു.എസ്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്ഷണത്തില്‍ ഒഴിവാക്കാനാകാത്തതാണ് ഒണിയന്‍ റിംഗ്.

സാമൂഹിക അകലം പാലിക്കണമെന്ന കര്‍ശന നയം നടപ്പിലാക്കിയതിനെ തുടര്‍ന്ന് വിവാഹ വേദി അടച്ച പശ്ചാത്തലത്തിലാണ് ഇരുവരും മധവിധുവിന് നിശ്ചയിച്ചിരുന്ന ലിവര്‍പൂളിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ഇരുവരും ഒരു ബര്‍ഗര്‍കിംഗ് ഔട്ട്‌ലെറ്റിനു മുന്നില്‍ കാര്‍ നിര്‍ത്തി. ഒണിയന്‍ റിംഗിന് ഓര്‍ഡര്‍ ചെയ്ത് അത് കൈമാറാമെന്ന ആശയം ഉദിച്ചത് ആദമിന്റെ മനസ്സിലായിരുന്നു. ഒണിയന്‍ റിംഗുമായി മടങ്ങിവന്ന ആദം ഇതാണ് വിവാഹ മോതിരമെന്ന് പറഞ്ഞ് ഒണിയന്‍ റിംഗ് വരിലില്‍ അണിയിക്കുകയായിരുന്നുവെന്ന് ലോറ പറഞ്ഞു.

 

Latest News