റിയാദ്- വിലക്കിനിടെ ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് അടിയന്തര വിമാന സര്‍വീസ് നടത്തി. കോവിഡ് സംശയത്തെ തുടര്‍ന്ന് ജിദ്ദയില്‍ ക്വാറന്റൈനിലായിരുന്ന റിയാദുകാരെ വഹിച്ചാണ് വിമാനമെത്തിയത്. സിവില്‍ വ്യോമയാന അതോറിറ്റിയുമായി സഹകരിച്ചായിരുന്നു യാത്ര.
14 ദിവസത്തെ ക്വാറന്റൈനുശേഷം നെഗറ്റീവ് ഫലം ലഭിച്ചതോടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ വിമാനം സജ്ജമാക്കിയത്. മാസ്‌ക് ധരിച്ചെത്തിയ യാത്രക്കാരെ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ സമ്മാനങ്ങള്‍ നല്‍കി സ്വീകരിച്ചു.






