തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ്; കേസെടുക്കാന്‍ ഉത്തരവ്

ന്യൂദല്‍ഹി- കൊറോണ വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘച്ച് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തിന്റെ സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉത്തരവിട്ടു.

നിസാമുദ്ദീന്‍ ദര്‍ഗക്കു സമീപം സംഘടിപ്പിച്ച തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ആറു പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച പ്രദേശത്ത് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

തുഗ്ലക്കാബാദിലും ലോക് നായക് ഹോസ്പിറ്റലിലും തയാറാക്കിയ രണ്ട് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായ നിസാമുദ്ദീന്‍ പ്രദേശത്തെ 220 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
ഈ മാസാദ്യം നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ വിദേശ പൗരന്മാരടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആന്‍ഡമാന്‍,തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നും നിരവധി പേര്‍ സമ്മേളനത്തിനെത്തിയിരുന്നു.

 

Latest News