Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വേതനം വെട്ടിക്കുറക്കരുതെന്ന് സ്വകാര്യ കമ്പനികള്‍ക്ക് നിർദേശം

മസ്‌കത്ത് -  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതനം വെട്ടിക്കുറക്കരുതെന്ന് ഒമാന്‍ ശൂറാ സമിതിയും മാന്‍പവര്‍ മന്ത്രാലയവും കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. നിരീക്ഷണ സമയത്ത് പ്രതിമാസ വേതനം വെട്ടിക്കുറക്കുന്നുവെന്ന ചില പൗരന്മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. തൊഴിലാളികളെ പിരിച്ചുവിടുക, വേതനം വെട്ടിക്കുറക്കുക, വേതനമില്ലാത്ത നിര്‍ബന്ധിത അവധി നല്‍കുക തുടങ്ങിയ നിയമലംഘനങ്ങള്‍ ചില കമ്പനികള്‍ നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജോലി താത്കാലികമായി റദ്ദാക്കിയതിനാലും ജോലി സമയം കുറച്ചതിനാലുമാണ് വേതനം വെട്ടിക്കുറച്ചതെന്ന് ചില കമ്പനികള്‍ പറയുന്നത്. നിയമലംഘനം നടത്തിയ കമ്പനികള്‍ മാന്‍പവര്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒമാനില്‍ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 179 ആയി ഉയര്‍ന്നു. 29 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവായവരില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പടെ നാല് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു.

 

Latest News