കുവൈത്ത് പൊതുമാപ്പ്: ഇന്ത്യക്കാര്‍ക്ക് ഏപ്രില്‍ 11 മുതല്‍ 15 വരെ, വിമാന ടിക്കറ്റ് നല്‍കും

കുവൈത്ത് സിറ്റി- പൊതുമാപ്പ്  പ്രഖ്യാപിച്ച കുവൈത്തില്‍ ഇന്ത്യക്കാര്‍ക്ക് നടപടിക്രമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ട തിയതി ഏപ്രില്‍ 11 മുതല്‍ 15 വരെ. ഓരോ രാജ്യക്കാര്‍ക്കും വ്യത്യസ്ത തിയതികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കി.
മടങ്ങുന്ന പ്രവാസികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കുമെന്നും കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ ഫിലിപ്പീന്‍സ്, ആറു മുതല്‍ 10 വരെ ഈജിപ്ത്, 16 മുതല്‍ 20 വരെ ബംഗ്ലദേശ്, 21 മുതല്‍ 25 വരെ ശ്രീലങ്ക, 26 മുതല്‍ 30 വരെ മറ്റു രാജ്യങ്ങള്‍ എന്നിങ്ങനെയാണ് തിയതി നിര്‍ണയിച്ച് നല്‍കിയിട്ടുള്ളത്.
അനധികൃത താമസക്കാരായ പുരുഷന്മാര്‍ ഫാര്‍വാനിയ ഒന്നാം ബ്ലോക്കില്‍ 122 സ്ട്രീറ്റിലുള്ള അല്‍ മുതന്ന െ്രെപമറി (ബോയ്‌സ്) സ്‌കൂളിലും വനിതകള്‍ ഫര്‍വാനിയ ബ്ലോക്ക് ഒന്നില്‍ 76സ്ട്രീറ്റിലുള്ള ഫര്‍വാനിയ െ്രെപമറി (ഗേള്‍സ്) സ്‌കൂളിലുമാണ് എത്തേണ്ടത്. പ്രതിവാര അവധികൂടാതെ രാവിലെ 8 മുതല്‍ ഉച്ചക്ക് രണ്ടു വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
അപേക്ഷകള്‍ സ്വീകരിച്ച് നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നത് വരെ താമസവും ഭക്ഷണവും കുവൈത്ത് അധികൃതര്‍ നല്‍കും. അനധികൃത താമസക്കാര്‍ക്ക് നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി പിഴയടച്ച് ഇഖാമ സാധുതയുള്ളതാക്കുന്നതിനും സൗകര്യമുണ്ടാകും.

 

Latest News