കോവിഡ്: യു.എ.ഇയില്‍ മരണം അഞ്ചായി; ബഹ്‌റൈനില്‍ 16 പേര്‍ക്ക് കൂടി രോഗബാധ

ദുബായ് - ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ മൂലം യു.എ.ഇയില്‍ രണ്ടു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. രാജ്യത്ത് പുതുതായി 41 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എ.ഇയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 611 ആയി.


ബഹ്‌റൈനില്‍ പുതുതായി 16 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 515 ആയി ഉയര്‍ന്നു. കുവൈത്തില്‍ 11 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ രോഗികളുടെ എണ്ണം 266 ആയി. ഒമാനില്‍ കൊറോണബാധിതരുടെ എണ്ണം 179 ആയി ഉയര്‍ന്നിട്ടുണ്ട്. പുതുതായി 12 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. ഖത്തറില്‍ 634 പേര്‍ക്കാണ് ഇതുവരെ കൊറോണബാധ സ്ഥിരീകരിച്ചത്.

 

Latest News