യു.പിയില്‍ മടങ്ങി എത്തിയ തൊഴിലാളികള്‍ക്കു മേല്‍ രാസവസ്തുക്കള്‍ തളിച്ചു-video

ലഖ്‌നൗ- വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഉത്തര്‍പ്രദേശില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്കുമേല്‍ രാസവസ്തുക്കള്‍ പ്രയോഗിച്ചത് വിവാദത്തില്‍.

ബറേലിയിലാണ് സാനിറ്റൈസറും മറ്റും രാസവസ്തുക്കളും ചേര്‍ത്ത മിശ്രിതം തൊഴിലാളികളുടെ മേല്‍ തളിച്ചത്. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് നടപടി.

എന്നാല്‍ സര്‍ക്കാര്‍ നടപടി സമൂഹ മാധ്യമങ്ങളില്‍ വിവാദത്തിനു കാരണമായി. വിമാനങ്ങളില്‍ ഒഴിപ്പിച്ചു കൊണ്ടുവന്നവര്‍ക്ക് വേറെ ഒരു തരം ശ്രദ്ധയാണ് നല്‍കിയതെന്നും ഇവിടെ തൊഴിലാളികളെ റോഡില്‍ ഇരുത്തി മരുന്ന് തളിക്കുകയാണ് ചെയ്തതെന്നുമാണ് വിമര്‍ശനം.

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇതു സംബന്ധിച്ച വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
അതേസമയം, വിദേശ രാജ്യങ്ങളില്‍ ഇതുപോലെ ആളുകളുടെ മേല്‍ മിശ്രിതം തളിക്കാറുണ്ടെന്നാണ് അധികൃതരുടേയും സര്‍ക്കാര്‍ അനുകൂലികളുടേയും വാദം.

 

Latest News