ഇസ്രായില്‍ പ്രധാനമന്ത്രിയുടെ സഹായിക്ക് കോവിഡ്

ബെഞ്ചമിന്‍ നെതന്യാഹു

ജറൂസലം- ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹായിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നെതന്യാഹുവിനോടൊപ്പം ഇദ്ദേഹം പങ്കെടുത്തിരുന്നു. നെതന്യാഹുവിന് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.

70 കാരനായ പ്രധാനമന്ത്രിയുടെ കാര്യത്തല്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വീടുകളില്‍ 14 ദിവസത്തെ നിരീക്ഷണവും കോവിഡ് പരിശോധനയുമാണ് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നത്.

4,274 കോവിഡ് കേസുകളും 15 മരണവുമാണ് ഇസ്രായിലില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
മാര്‍ച്ച് 15 ന് നെതന്യാഹുവിന് നടത്തിയ മുന്‍കരുതല്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു.

 

Latest News