കർണാടക അതിർത്തി തുറക്കണമെന്നാവശ്യപ്പെട്ട് ഉണ്ണിത്താൻ സുപ്രീം കോടതിയിൽ

ന്യൂദൽഹി- കേരളത്തോട് ചേർന്നുള്ള കർണാടകയുടെ അതിർത്തി തുറക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കാസർക്കോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയിൽ ഹരജി നൽകി. പ്രമുഖ അഭിഭാഷകൻ ഹാരിസ് ബീരാൻ മുഖേനയാണ് ഹരജി നൽകിയത്. അവശ്യ സർവീസുകൾക്ക് പോലും കർണാടക അതിർത്തി തുറന്നുകൊടുക്കുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. കർണാടക പോലീസ് തിരിച്ചയച്ചതിനാൽ മതിയായ ചികിത്സ കിട്ടാതെ ഫാത്തിമ എന്ന സ്ത്രീ മരിച്ചതും കുഞ്ചത്തൂരിൽ താമസിക്കുന്ന ബീഹാർ സ്വദേശിനി വിനന്തഗൗരി ദേവിയുടെ യാത്ര പോലീസ് തടഞ്ഞതോടെ ആംബുലൻസിൽ പ്രസവിച്ച സംഭവവും ഹരജിയിലുണ്ട്. ഹരജി അടിയന്തിരമായി കേൾക്കണം എന്നാണ് ആവശ്യം. ആവശ്യം അംഗീകരിച്ചാൽ കേരളത്തിൽനിന്ന് വീഡിയോ കോൺഫ്രൻസിലൂടെ പരിഗണിക്കുന്ന ആദ്യകേസായിരിക്കും ഇത്.
 

Latest News