ദല്‍ഹി ഷഹീന്‍ ബാഗില്‍ വന്‍ തീപ്പിടിത്തം-video

ന്യൂദല്‍ഹി- ദല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ വന്‍ അഗ്നിബാധ. ദക്ഷിണ ദല്‍ഹിയില്‍ ഷഹീന്‍ ബാഗിലുള്ള ഫര്‍ണിച്ചര്‍ മാര്‍ക്കറ്റിലാണ് തീ പിടിച്ചത്. നാല് ഫയര്‍ എന്‍ജിനുകളെത്തി ഒരു മണിക്കൂറെടുത്താണ് തീയണച്ചത്. ആര്‍ക്കും പരിക്കില്ല. നാല് ലക്ഷം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുഖ്യകേന്ദ്രമായിരുന്നു ഷഹീന്‍ ബാഗ്.

 

Latest News