കുവൈത്ത് സിറ്റി- കുവൈത്തില്‍ പുതുതായി 20 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോള്‍ ്അതില്‍ ഒന്‍പത് പേര് ഇന്ത്യക്കാര്‍. കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 188 ആയി. മൂന്നു പേര് കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 67 ആയി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നു പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് പുതുതായി രോഗം കണ്ടെത്തിയ ഒമ്പത് ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശത്ത് നിന്ന് ഒഴിപ്പിച്ചുകൊണ്ടുവന്ന സ്വദേശികളെക്കൂടി ക്വാറന്റൈന് ചെയ്തതോടെ നിരീക്ഷണത്തിലാക്കിയവരുടെ എണ്ണം 1231 ആയിട്ടുണ്ട്.






