Sorry, you need to enable JavaScript to visit this website.

കടുത്ത നടപടികള്‍ വേണ്ടിവന്നു; രാജ്യത്തോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി-കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊറോണ വൈറസിനെതിരെ നടക്കുന്നത് ജീവന്‍-മരണ പോരാട്ടമാണ്. അതുകൊണ്ടു തന്നെ കടുത്ത തീരുമാനങ്ങള്‍ ആവശ്യമായി വന്നു. തുടക്കത്തില്‍ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോള്‍ അതു ചെയ്യുകയാണെന്നും
മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു.  

നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍വച്ചാണ് പന്താടുന്നത്. ഞാന്‍ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകാം. എന്നാല്‍ ലോക്ഡൗണ്‍ മാത്രമാണ് മുന്നിലുള്ള പോംവഴി. നിരവധി ആളുകള്‍ ഇപ്പോഴും ലോക്ഡൗണിനെ നിരാകരിക്കുന്നു. ഇതു സങ്കടകരമാണ്.

കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണു നയിക്കുന്നത്. അതുകൊണ്ടു മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണ രേഖ കടക്കരുത്. കൊറോണയെ തോല്‍പിക്കാന്‍ മുന്‍നിരയില്‍ നില്‍കുന്ന പോരാളികളില്‍ നിന്നും നാം പ്രചോദനം ഉള്‍ക്കൊള്ളണം. പ്രത്യേകിച്ച് നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന്-  പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ആരും മാനുഷികവും വൈകാരികവുമായി അകലരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പഴയ വിനോദവൃത്തികളെല്ലാം പൊടിതട്ടിയെടുക്കാനുള്ള സമയമാണ് ഇത്. നിരീക്ഷണത്തില്‍ കഴിയുന്നവരോടു ചില ആളുകള്‍ മോശമായി പെരുമാറുന്നുവെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ വേദനിച്ചു. ഈ സമയത്ത് നാം വിവേകം പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

Latest News