Sorry, you need to enable JavaScript to visit this website.

ക്വാറൻീൻ ലംഘിച്ച് വിവാഹം നടത്തി; ലീഗ് നേതാവ് നൂർബിന റഷീദിനെതിരെ കേസ്

കോഴിക്കോട്- ക്വാറന്റീൻ ചട്ടം ലംഘിച്ച് വിവാഹ സൽക്കാരം നടത്തിയെന്നാരോപിച്ച് വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂർബിന റഷീദിനും മകനുമെതിരെ കേസ്. വിദേശത്ത്നിന്ന് വന്ന നൂർബിനയുടെ മകൻ നിരീക്ഷണിത്തിലിരിക്കെയാണ് മകളുടെ വിവാഹം നടത്തിയത്. ഇക്കഴിഞ്ഞ 21ന് കോഴിക്കോട്ടെ ഓഡിറ്റോറിയത്തിലാണ് നൂർബിനയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് നിയന്ത്രണങ്ങൾ വന്ന ശേഷം വീട്ടിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.  ഈ ചടങ്ങിലും അൻപത് പേർ പങ്കെടുത്തു. ക്വാറൻീനിലുള്ള മകനും പങ്കെടുത്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കാണ് ഇത് സംബന്ധിച്ച പരാതി ലഭിച്ചത്.
അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ റിപ്പോർട്ട് നൽകി. ഇതിനെ തുടർന്നാണ് ചേവായൂർ പോലീസ് കേസെടുത്തത്.
 

Latest News