Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍ സഹായിച്ചില്ല; തൊഴിലാളി ബസ് സ്റ്റോപ്പില്‍ കിടന്ന് മരിച്ചു

ദാത്തിയ- ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കാരണം തൊഴിലാളി ബസ് സ്റ്റോപ്പില്‍ കിടന്നു മരിച്ചു. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. ആംബുലന്‍സില്‍ എത്തിയ ഡോക്ടര്‍ തൊഴിലാളിയെ പരിശോധിച്ച ശേഷം അവിടെ തന്നെ ഉപേക്ഷിച്ചു പോകുകയായിരുന്നു. ഷാനു കുശ്‌വാഹയെന്ന 35 കാരനാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മാര്‍ച്ച് 26 നാണ് സംഭവം. ഗ്വാളിയോറില്‍ തൊഴിലാളിയായിരുന്നു കുശ്‌വാഹ.


ഭാഗുവപുര ബസ് സ്റ്റോപ്പില്‍ ഏതാനും പേര്‍ ഉപേക്ഷിച്ചത് ശ്രദ്ധയില്‍ പെട്ടവരാണ് 108 ആംബുലന്‍സ് വിളിച്ചത്. ആംബുലന്‍സില്‍ എത്തിയ ഡോക്ടര്‍ പരിശോധിച്ചുവെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയാറായില്ല. കുശ് വാഹക്ക് വൃക്ക, കരള്‍ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

 

Latest News