കുവൈത്തില്‍ നഴ്‌സ് ഹൃദയാഘാതംമൂലം മരിച്ചു; വിവരമറിഞ്ഞ് മാതാവ് നാട്ടിലും മരിച്ചു

കുവൈത്ത് സിറ്റി -  അദാൻ ആശുപത്രി സ്റ്റാഫ് നഴ്‌സായ മലയാളി യുവാവ് ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. മകന്റെ മരണ വാർത്ത അറിഞ്ഞ മാതാവ് ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിലും മരിച്ചു. മാവേലിക്കര കൊല്ലകടവ് കടയിക്കാട് രഞ്ജു സിറിയക് (38) ആണ് കുവൈത്തിൽ മരിച്ചത്. വിവരം അറിഞ്ഞ മാതാവ് കുഞ്ഞുമോൾ നാട്ടിലും മരിക്കുകയായിരുന്നു. രഞ്ജുവിന്റെ ഭാര്യ ജീന അദാൻ ആശുപത്രിയിലെ നഴ്‌സ് ആണ്. മകൾ:  ഇവാഞ്ജലീന. 

 

Latest News