പഴം, പച്ചക്കറി വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല

റിയാദ്- പഴം, പച്ചക്കറി, ഭക്ഷ്യവസ്തുക്കള്‍, ബഖാലകളിലേക്കുള്ള സാധനങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന  വാഹനങ്ങള്‍ക്ക് കര്‍ഫ്യൂ ബാധകമല്ലെന്നും ചെക്ക് പോസ്റ്റുകളിലും മറ്റും കാത്ത് നില്‍ക്കേണ്ടതില്ലെന്നും പൊതുസുരക്ഷാ സേന അറിയിച്ചു. കര്‍ഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിന് പ്രത്യേക സമ്മതമോ അവര്‍ക്ക് ആവശ്യമില്ല. ഇക്കാര്യം വ്യാപാരികള്‍ ഡ്രൈവര്‍മാരെയും തൊഴിലാളികളെയും അറിയിക്കണമെന്നും സേന ആവശ്യപ്പെട്ടു.

Tags

Latest News