സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ആയിരം ദിര്‍ഹം, പുറത്തിറങ്ങിയാല്‍ 2000

ദുബായ്- യു.എ.ഇയില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്ക് പിഴ ആയിരം ദിര്‍ഹമെന്ന് അധികൃതര്‍. വ്യാപാര സ്ഥാപനങ്ങളിലടക്കം നിയമം പാലിച്ചായിരിക്കണം ഇടപാടുകള്‍. അടച്ചിട്ട ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കാതെ പ്രവേശിക്കുന്നതും ഒരു വാഹനത്തില്‍ മൂന്നിലധികം പേര്‍ യാത്ര ചെയ്യുന്നതും കോവിഡ് പ്രതിരോധ സുരക്ഷാ നിയമത്തിന്റെ ലംഘനമാണ്. ഈ കേസിനും കിട്ടും ആയിരം ദിര്‍ഹം പിഴ. വാഹനത്തിലെ െ്രെഡവറുടെ പേരിലായിരിക്കും പിഴയെന്നും അധികൃതര്‍ വിശദീകരിച്ചു.
ആരോഗ്യ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ വകുപ്പും പുറത്തുവിട്ട കോവിഡ്–19 പ്രതിരോധ നിയമങ്ങള്‍ പാലിക്കാത്തവരെ പിഴ ചുമത്തി ശിക്ഷിക്കും. യുഎഇ മന്ത്രിസഭ തീരുമാനപ്രകാരം അറ്റോര്‍ണി ജനറല്‍ ജസ്റ്റിസ് ഹമദ് സൈഫ് അല്‍ ശാംസി ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടു.
മറ്റു പിഴസംഖ്യകള്‍ ഇങ്ങനെ:
-ഉല്ലാസ, വിനോദ കേന്ദ്രങ്ങള്‍ തുറന്നാല്‍ പിഴ അര ലക്ഷം ദിര്‍ഹം
-പുറത്തിറങ്ങിയാല്‍ 2000 ദിര്‍ഹം
- യോഗം ചേര്‍ന്നാല്‍ പതിനായിരം ദിര്‍ഹം
-ക്വാറന്റൈന്‍ ലംഘിച്ചാല്‍ അര ലക്ഷം ദിര്‍ഹം

 

Latest News