Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ് ബാധിച്ച് കൊച്ചിയില്‍ മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു-video

കൊച്ചി- കൊറോണ ബാധയെത്തുടർന്ന് മരിച്ച മട്ടേഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം സംസ്കരിച്ചു. ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ. സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായ ശേഷമാണ് മൃതദേഹം കളമശ്ശേരി കോവിഡ് ചികിത്സാകേന്ദ്രത്തിൽനിന്ന് കൊണ്ടുപോയത്.

അടുത്ത ബന്ധുക്കളായ അഞ്ചുപേരും, ഐഡിയല്‍ റിലീഫ് വിംഗ് സന്നദ്ധ പ്രവർത്തകരായ അഞ്ചുപേരും ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പ്, നഗരസഭ, പ്രതിനിധികളായി അഞ്ചുപേരും മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. ട്രിപ്പിൾ ലയർ ബാഗിൽ പൊതിഞ്ഞാണ് മെഡിക്കൽ കോളേജിൽ നിന്നും മൃതശരീരം കൈമാറിയത്. 108 ആംബുലൻസിൽ കയറ്റിയത് തൊട്ടു പൂർണമായും ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും മേൽനോട്ടത്തിലായിരുന്നു മരണാനന്തര ചടങ്ങുകൾ.

സന്നദ്ധ പ്രവർത്തകർ  ആവശ്യമായ കയ്യുറകളും, മാസ്കുകളും ധരിച്ചിരുന്നു.  മൃതദേഹം സ്പർശിക്കുന്നത് ഒഴിച്ച് മതാചാര പ്രകാരമുള്ള ചടങ്ങുകളെല്ലാം നടത്തി.   പത്തടി താഴ്ചയിലാണ് മൃതദേഹം മറവുചെയ്തത്

Latest News