യു.എ.ഇയില്‍ അണുനശീകരണ യജ്ഞം നീട്ടി, ഏപ്രില്‍ നാല് വരെ

അബുദാബി- യു.എ.ഇയില്‍ കോവിഡ്–19 അണുനശീകരണ യജ്ഞം ഏപ്രില്‍ നാലു വരെ നീട്ടി. വ്യാഴാഴ്ച തുടങ്ങിയ പ്രക്രിയ ഞായര്‍ പുലര്‍ച്ചെ ആറിന് അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. യു.എ.ഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അടുത്ത മാസം അഞ്ച് വരെ എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറ് വരെയായിരിക്കും അണുനശീകരണ പരിപാടി. ഏപ്രില്‍ അഞ്ചിന് രാവിലെ ആറിന് യജ്ഞം സമാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ഫരീദാ അല്‍ ഹൊസ്‌നി പറഞ്ഞു.
രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ജനജീവിതം സാധാരണ നിലയിലായിരിക്കും. രാത്രി എട്ട് മുതല്‍ പിറ്റേന്ന് രാവിലെ ആറുവരെ ആരും വീടിന് പുറത്തിറങ്ങരുത്. നിയമലംഘകര്‍ക്ക് വന്‍ പിഴ ചുമത്തും. നിയമം ലംഘിച്ചതുകൊണ്ടാണ് കോവിഡ്–19 രോഗികളുടെ എണ്ണം കൂടിവരുന്നതെന്ന് അവര്‍ വ്യക്തമാക്കി.

 

Latest News