Sorry, you need to enable JavaScript to visit this website.

കിംഗ്ഡം ഹോൾഡിംഗ് ഹോട്ടലുകൾ വിട്ടുനൽകുന്നു

റിയാദ് - കൊറോണ വൈറസ് നിർമാർജന ശ്രമങ്ങൾക്കു കിംഗ്ഡം ഹോൾഡിംഗ് കമ്പനിക്കു കീഴിലെ ഹോട്ടലുകളും സ്ഥാപനങ്ങളും കമ്പനികളും ഗവൺമെന്റിന് വിട്ടുനൽകാനുള്ള സന്നദ്ധത അറബ് ലോകത്തെ ഏറ്റവും വലിയ ധനാഢ്യനും കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാനും സൗദി വ്യവസായിയുമായ അൽവലീദ് ബിൻ ത്വലാൽ രാജകുമാരൻ അറിയിച്ചു. 
കൊറോണ നിർമാർജനത്തിനു കിംഗ്ഡം ആശുപത്രി നടത്തുന്ന ശ്രമങ്ങൾക്കു പുറമെ കമ്പനിക്കു കീഴിലെ ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളും ഗവൺമെന്റിനു വിട്ടുനൽകാൻ ഒരുക്കമാണെന്ന് അൽവലീദ് രാജകുമാരൻ പറഞ്ഞു. 
റിയാദ് ഫോർസീസൺസ് ഹോട്ടൽ, മൂവായിരം വിദ്യാർഥികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള കിംഗ്ഡം സ്‌കൂൾ, മക്കയിലും മദീനയിലും കമ്പനി നടത്തുന്ന ഹോട്ടലുകൾ, തസ്‌നീഅ് കമ്പനി, സൗദി ഫ്രാൻസി ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ കൊറോണ നിർമാർജന ശ്രമങ്ങൾക്കു ഗവൺമെന്റിനു വിട്ടുനൽകാൻ ഒരുക്കമാണെന്ന് അൽവലീദ് രാജകുമാരൻ പറഞ്ഞു.
 

Tags

Latest News