Sorry, you need to enable JavaScript to visit this website.

കോവിഡിനെ നേരിടാന്‍ പുതിയ ഫണ്ട്; സംഭാവന നൽകണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി

ന്യൂദൽഹി- കൊറോണ പ്രതിസന്ധിയെയും ഭാവിയിൽ ഉണ്ടാകുന്ന സമാനമായ സാഹചര്യങ്ങളെയും നേരിടാൻ പുതിയ ഫണ്ട് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.  പ്രധാനമന്ത്രിയുടെ സിറ്റിസൺ അസിസ്റ്റൻസ് ആന്‍ഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷന്‍ ഫണ്ട് അഥവാ  പി‌എം കെയേഴ്സ് എന്ന പദ്ധതിയുടെ പേര്. പ്രധാനമന്ത്രിയാണ് ചെയർമാന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തരമന്ത്രി, ധനമന്ത്രി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

ഏതൊരു പ്രശ്‌നത്തെയും ലഘൂകരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം പൊതുജന പങ്കാളിത്തമാണ്. ഇക്കാര്യം വിശ്വസിക്കുകയും സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പ്രകടമാക്കുകയും ചെയ്ത വ്യക്തിയാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രി കെയറെസ് ഫണ്ട് അതിനുള്ള മറ്റൊരു ഉദാഹരണമാണ്.' ഇതു സംബന്ധിച്ച പത്രക്കുറിപ്പില്‍ പറയുന്നു. 

കോവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് സംഭാന നല്‍കാന്‍ എല്ലാ മേഖലകളിലുമുള്ള ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് മാനിച്ചാണ് പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. എല്ലാ ഇന്ത്യക്കാരോടുമുള്ള എന്റെ അഭ്യര്‍ഥനയാണ് ഇത്. ദയവുചെയ്ത് പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യുക. ഭാവിയിൽ ഉണ്ടാകുന്ന സമാനമായ സാഹചര്യങ്ങളെയും മറികടക്കാന്‍ ഈ ഫണ്ടിലൂടെ സാധിക്കും. പ്രധാനമന്ത്രി പറഞ്ഞു

Latest News