യു.എ.ഇയില്‍ രോഗബാധിതര്‍ 468 ആയി

* ഗള്‍ഫില്‍ കൊറോണ മരണം പത്ത്

ദുബായ് - യു.എ.ഇയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 468 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 63 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ ഏഴു പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബഹ്‌റൈനില്‍ കൊറോണ ബാധിതരുടെ എണ്ണം 473 ആയി ഉയര്‍ന്നു. കുവൈത്തില്‍ പുതുതായി 10 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 235 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ ഒമാനില്‍ 21 പേര്‍ക്കും കൊറോണബാധ സ്ഥിരീകരിച്ചു. ഒമാനില്‍ ഇതുവരെ ആകെ 152 പേര്‍ക്കാണ് രോഗം പിടിപെട്ടത്. ഖത്തറില്‍ ഇതുവരെ ആകെ 562 പേര്‍ക്കാണ് കൊറോണ ബാധിച്ചത്.
ഗള്‍ഫില്‍ കൊറോണബാധ മൂലമുള്ള മരണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയില്‍ ഒരാള്‍ കൂടി മരണപ്പെട്ടതോടെയാണിത്. ബഹ്‌റൈനില്‍ നാലു പേരും യു.എ.ഇയില്‍ രണ്ടു പേരും സൗദിയില്‍ നാലു പേരുമാണ് ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടത്.

 

Latest News