ആശുപത്രിയില്‍ പോകാനായില്ല, ആംബുലന്‍സില്‍ തമിഴ് യുവതിക്ക് സുഖപ്രസവം


കോട്ടയം - കോവിഡ് നിയന്ത്രണത്തില്‍ ഗതാഗതം നിലച്ചതോടെ നാട്ടില്‍ കുടുങ്ങിയ തമിഴ് യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. കോട്ടയം അമയന്നൂരിലാണ് യുവതി ആംബുലന്‍സില്‍ പ്രസവിച്ചത്. പുലര്‍ച്ച അഞ്ചരയോടെയാണ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ സംഘം തിരിച്ചു. പത്ത് മിനുട്ടിനുള്ളില്‍ ഡ്രൈവര്‍ കണ്ണനുണ്ണിയും നഴ്‌സ് സൗമ്യയും സ്ഥലത്തെത്തി. പ്രസവവേദനയാല്‍ പുളയുകയായിരുന്ന ഗീതാലക്ഷ്മിക്ക് ആവശ്യമായ പരിചരണം നല്‍കി. വൈകാതെ തന്നെ പ്രസവവും നടന്നു.

കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. ഇവരെ പിന്നീട്  മെഡിക്കല്‍ കോളേജിലെ ലേബര്‍ റൂമിലേക്ക് മാറ്റി.കോട്ടയം അമയനൂരില്‍ വാടകക്ക് താമസിക്കുകയാണ് തെങ്കാശിയിലെ മരുതുപുരം സ്വദേശികളായ സേതുപതിയും ഭാര്യ ഗീതാലക്ഷ്മിയും. വാടക മുറിയില്‍ താമസിച്ച് ആക്രി പെറുക്കി വിറ്റ് ജീവിച്ച് വരികെ ആയിരുന്നു ഇവര്‍. കോവിഡ് ലോക്ഡൗണ്‍ വന്നതോടെ ഇവര്‍ ഇവിടെ കുടുങ്ങി. നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചുവെങ്കിലും വാഹന ഗതാഗതം നിരോധിച്ചതോടെ വെട്ടിലായി.

 

 

Latest News