Sorry, you need to enable JavaScript to visit this website.

അപകടം പേടിച്ച് കാര്‍ ഫാക്ടറി പൂട്ടാറില്ല; വിവാദവുമായി ബ്രസീല്‍ പ്രസിഡന്റ്

സാവോപോളോ- കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലിനെ വിമര്‍ശിച്ച് ബ്രസീല്‍ പ്രസിഡന്റ് ബോല്‍സോനാരോ നടത്തിയ പ്രസ്താവന വിവാദത്തില്‍. അപകടങ്ങളില്‍ ആളുകള്‍ മരിക്കുമെന്ന് കരുതി കാര്‍ ഫാക്ടറികള്‍ അടച്ചുപൂട്ടാറില്ലെന്നും ജീവിതമെന്നാല്‍ ചിലരൊക്കെ മരിക്കുമെന്നുമായിരുന്നു പ്രസ്താവന.

26 ഗവര്‍ണര്‍മാര്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് വിപണികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. രോഗം പടരുന്നത് തടയുന്നതിനു പകരം സമ്പദ്ഘടന ശക്തിപ്പെടുത്താനാണ് ബ്രസീല്‍ പ്രസിഡന്റ്  മുന്‍ഗണന നല്‍കുന്നതെന്ന് ഗവര്‍ണര്‍മാര്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയായാണ് ബോല്‍സോനാരോയുടെ വിവാദ പരാമര്‍ശം. മരണ നരിക്കിനെ കുറിച്ച് തനിക്ക് സംശയമുണ്ടെന്നും തെറ്റായ കണക്കുകളാണ് ഗവര്‍ണര്‍മാര്‍ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest News