കോവിഡ് പടര്‍ത്തണമെന്ന് ഫേസ് ബുക്ക് പോസ്റ്റ്; ഇന്‍ഫോസിസ് ജീവനക്കാരന്‍ അറസ്റ്റില്‍

ബംഗളൂരു- കൊറോണ പടര്‍ത്താന്‍ ആഹ്വാനം ചെയ്ത് ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ ഇന്‍ഫോസിസ് ജീവനക്കാരന്‍ മുജീബ് മുഹമ്മദ് (25) അറസ്റ്റില്‍. കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് അടച്ചിടല്‍ നടപ്പാക്കിയിരിക്കെ പുറത്തിറങ്ങി വായും മൂക്കും തുറന്ന് വൈറസ് പരത്താന്‍ കൈകോര്‍ക്കാം എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. പ്രതിയെ അറസ്റ്റ് ചെയ്തതായി ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജോയന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചു.
ആഭ്യന്തര അന്വേഷണം നടത്തി ഇയാളെ പിരിച്ചുവിട്ടതായി ഇന്‍ഫോസിസും അറിയിച്ചു. ഫേസ് ബുക്കിലെ പോസ്റ്റ് ഇന്‍ഫോസിസിന്റെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കമ്പനി പറഞ്ഞു.

 

Latest News