കോവിഡിനെ കൊല്ലാന്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു

തെഹ്‌റാന്‍- മദ്യം കോവിഡ് 19-നെതിരായ മരുന്നാണെന്ന് വിശ്വസിച്ച് മെത്തനോള്‍ കഴിച്ച് ഇറാനില്‍ മരിച്ചവരുടെ 300 കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. കോവിഡിനെ കൊല്ലുമെന്ന് വിശ്വസിച്ച് വിഷമദ്യം കഴിച്ച് ആയിരത്തോളം പേര്‍ ആശുപത്രയില്‍ കഴിയുന്നുമുണ്ട്.
മദ്യം ദഹനപ്രക്രിയ ശുദ്ധിയാക്കുമെന്നും അതുവഴി കോവിഡ് കൊല്ലപ്പെടുമെന്നും ഇറാന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനില്‍ ഇതുവരെ 2378 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 32332 പേര്‍ക്കാണ് രോഗബാധ.

 

Latest News