അഞ്ച് മിനിറ്റിനകം കോവിഡ് ഫലം; യു.എസ് ഉപകരണത്തിന് അടിയന്തര അനുമതി

വാഷിംഗ്ടണ്‍- അഞ്ച് മിനിറ്റിനകം കോവിഡ് 19 വൈറസ് കണ്ടുപിടിക്കുന്ന ഉപകരണം അമേരിക്കയില്‍ നിര്‍മിച്ചു. യു.എസ് ആസ്ഥാനമായുള്ള ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി കമ്പനിയായ ആബോട്ടാണ് ഒരു കിച്ചണ്‍ ഉപകരണത്തിന്റെ മാത്രം വലിപ്പുമുള്ള കൊറോണ വൈറസ് ടെസ്റ്റ് ഉപകരണം വികസിപ്പിച്ചത്.

ലാബില്‍ കാത്തുനില്‍ക്കാതെ ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നതാണ് ഉപകരണത്തിന്റെ പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നത്. പരിശോധനാ ഫലം പോസിറ്റീവാണെങ്കില്‍ അഞ്ച് മിനിറ്റും നെഗറ്റീവാണെങ്കില്‍ 13 മിനിറ്റുമാണ് എടുക്കുക. ഇത് ഉപയോഗിക്കുന്നതിന് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തര അനുമതി നല്‍കി.

 

Latest News