പ്രധാനമന്ത്രിക്ക് കൊറോണയെന്നറിഞ്ഞ ഉടന്‍ മുഖ്യ ഉപദേഷ്ടാവ് തടിയെടുത്തു 

ലണ്ടന്‍-ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍  തനിക്കു കോവിഡ് ആണെന്നു വെളിപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ മുഖ്യ ഉപദേഷ്ടാവ് ഡൊമിനിക് കമ്മിന്‍സ് ഡൗണിങ് സ്ട്രീറ്റിലെ പിന്‍വാതിലിലൂടെ ബാഗുമായി ഇറങ്ങിയോടി. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തോളില്‍ സഞ്ചിയും തൂക്കി കമ്മിന്‍സ് ഇറങ്ങിയോടുന്ന കാഴ്ച ചാനലുകള്‍ കാണിച്ചു. ഈ ഓട്ടം തമാശയാക്കിയാണ് ചാനലുകള്‍ ആവര്‍ത്തിച്ചു കാണിച്ചത്.
ബോറിസിന്റെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ സൂത്രധാരനായ ഡൊമിനിക് കമ്മിന്‍സ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിക്കുന്നതിന് പറയാം. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നേരത്തെ സാജിദ് ജാവേദ് രാജിവയ്ക്കാന്‍ കാരണം തന്നെ കമ്മിന്‍സുമായുള്ള ശീതസമരമായിരുന്നു.
ബോറിസിനു പിന്നാലെ ഹെല്‍ത്ത് സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മന്ത്രിമാരും സമ്പര്‍ക്ക വിലക്കിലേക്കു പോകേണ്ടി വരും. മന്ത്രിമാരെയും എംപിമാരെയും ഉദ്യോഗസ്ഥരെയും കോവിഡ് ഭീതി ബാധിച്ചു കഴിഞ്ഞു.
 

 

Latest News