മുംബൈ- ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്വന്തം നാട്ടിലേക്ക് കാൽനടയായി സഞ്ചരിക്കുകയായിരുന്നവരുടെ നേരെ ലോറി പാഞ്ഞുകയറി നാലു പേർ കൊല്ലപ്പെട്ടു. മുംബൈയിൽനിന്ന് ഗുജറാത്തിലേക്ക് പോകുകയായിരുന്നവർക്കാണ് അപകടം സംഭവിച്ചത്. ഏഴംഗ സംഘത്തിലേക്ക് ലോറി പാഞ്ഞുകയറി. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുംബൈയിൽ ചായകച്ചവടം നടത്തിയിരുന്നവരാണ് അപകടത്തിന് ഇരയായത്. ഇന്ന് രാവിലെ ഇവർ ഗുജറാത്ത് അതിർത്തിയിൽ എത്തിയിരുന്നു. എന്നാൽ അങ്ങോട്ട് കടക്കാൻ പോലീസ് അനുവദിച്ചില്ല. തുടർന്ന് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.






