മുംബൈ- മഹാനഗരത്തെ വൃത്തികെട്ടതാക്കുന്നത് കോവിഡ് അടച്ചിടല്‍ കാലത്തെ ചിത്രങ്ങള് പങ്കുവെച്ച് സനിമാ നിര്‍മാതാവ് രാംഗോപാല്‍ വര്‍മ.
അടച്ചിടലിനെ തുടര്‍ന്ന് വിജനമായ മുംബൈയുടെ വിവിധ ചിത്രങ്ങളാണ് മനോഹരമെന്ന് വിശേഷിപ്പിച്ച് അദ്ദേഹം ട്വീറ്റ് ചെയ്ത്. ഏത് യൂറോപ്യന്‍ രാജ്യത്തോടും കിടപിടിക്കുന്നത്രയും സുന്ദരമായിരിക്കുന്നു മംബൈ എന്ന് അദ്ദേഹം പറഞ്ഞു. നഗരത്തെ വൃത്തികെട്ടതാക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള പങ്കാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് രാംഗോപാല്‍ വര്‍മ ചിത്രങ്ങള്‍ പങ്കുവെച്ചത്.






