അടച്ചിടല്‍: തൊഴിലാളികള്‍ക്ക് ചായ നല്‍കിയ യുവാവിന് കുത്തേറ്റു

മുംബൈ- കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച അടച്ചിടലിനെ തുടര്‍ന്ന് ഭക്ഷണം കിട്ടാതായ തൊഴിലാളികള്‍ക്കും മറ്റും ബിസ്‌കറ്റം ചായയും വിതരണം ചെയ്തയാള്‍ കുത്തേറ്റ് ആശുപത്രിയിലായി.

ദക്ഷിണ മുംബൈയിലാണ് സംഭവം. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഇയാളെ അജ്ഞാതര്‍ കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് സഈദ് ശൈഖ് എന്ന 24 കാരനെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചക്കാല സ്ട്രീറ്റിലാണ് സഈദ് ചായയും ബിസ്‌കറ്റും വിതരണം ചെയ്തിരുന്നത്.

അജ്ഞാതരായ രണ്ടു പേരാണ് യുവാവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

 

Latest News