കുവൈത്തില്‍ പൊതുമാപ്പ്, നിയമലംഘകര്‍ക്ക് രാജ്യം വിടാം

കുവൈത്ത് സിറ്റി- നിയമം ലംഘിച്ച് കുവൈത്തില്‍ കഴിയുന്നവര്‍ക്ക് പിഴ അടക്കാതെ രാജ്യംവിടാന്‍ പൊതുമാപ്പ്. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണ് പൊതുമാപ്പ് കാലാവധി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലെയുടേതാണ് ഉത്തരവ്. മറ്റേതെങ്കിലും കാരണങ്ങളില്‍ വിലക്ക് ഇല്ലെങ്കില്‍ പുതിയ വിസയില്‍ കുവൈത്തില്‍ തിരികെ വരുന്നതിന് തടസം ഉണ്ടായിരിക്കില്ല.

എന്നാല്‍ വിമാന സര്‍വീസ് നിലവില്‍ ഇല്ലാത്തതിനാല്‍ അതതു രാജ്യക്കാരെ  ബന്ധപ്പെട്ട രാജ്യങ്ങള്‍ തന്നെ വിമാനം ചാര്‍ട്ടര്‍ ചെയ്ത് കൊണ്ടുപോകേണ്ടി വരും. ഏപ്രില്‍ 30നകം രാജ്യം വിട്ടുപോകാത്ത അനധികൃത താമസക്കാര്‍ പിഴ നല്‍കേണ്ടിവരും. കുവൈത്തില്‍ തിരികെ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടാകും നാടുകടത്തുക.

 

Latest News