നാട്ടില്‍ കുടുങ്ങിയ ഒമാന്‍ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ സൗകര്യം

മസ്‌കത്ത്- കൊറോണ മൂലം വിമാന സര്‍വീസുകള്‍ നിലച്ചതിനാല്‍ ഒമാനിലേക്ക് തിരിച്ചുവരാന്‍ സാധിക്കാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ റോയല്‍ ഒമാന്‍ പോലീസ് പോര്‍ട്ടലില്‍ സൗകര്യമൊരുക്കി.
രാജ്യത്ത് തിരിച്ചെത്തിയ ശേഷമാണ് വിസാ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. രാജ്യത്തുള്ളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താനാകും. നേരത്തെ രാജ്യത്ത് എത്തിയ വിനോദ സഞ്ചാരികള്‍ക്കും വിസ പുതുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒമാനില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും റദ്ദാക്കി. അടുത്ത മാസം 29 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.  29 മുതല്‍ ഒമാനിലേക്കുള്ള മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും വിലക്കിയിട്ടുണ്ട്.

 

Latest News