Sorry, you need to enable JavaScript to visit this website.

ഒമാനില്‍ 22 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത്- ഒമാനില്‍ 22 പേര്‍ക്ക്കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 131 ആയി ഉയര്‍ന്നു. 22 പേരും സ്വദേശികളാണ്.
കൊറോണ ബാധിതരുമായി ബന്ധപ്പെട്ട 10 പേരും യാത്ര കഴിഞ്ഞെത്തിയ എട്ട് പേരും രോഗ ബാധിതരില്‍ ഉള്‍പ്പെടുന്നു. രണ്ട് മലയാളികള്‍ക്കാണ് ഒമാനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സലാലയിലാണ് രണ്ടാമത്തെ മലയാളിക്കു കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച തലശ്ശേരി കതിരൂര്‍ സ്വദേശിയുടെ മകനാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് പേരും ചികിത്സയില്‍ തുടരുകയാണ്.
രാജ്യത്ത് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നതായും കൂടുതല്‍ വൈറസ് ബാധ വരും ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടേക്കുമെന്നും ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹുസ്‌നി അറിയിച്ചു. സര്‍ക്കാരിന്റെ ഭാഗഗത്തുനിന്നു കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകും. സ്വദേശികളും വിദേശികളും നിര്‍ദേശങ്ങള്‍ പാലിക്കുകയും കൈകള്‍ കഴുകി വൃത്തിയാക്കുകയും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ഉപയോഗിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

 

Latest News