ബുറൈദ - വിലക്ക് ലംഘിച്ച് ബാര്‍ബര്‍ ജോലി ചെയ്ത ഇന്ത്യക്കാരനെയും ഇയാളുടെ സേവനം പ്രയോജനപ്പെടുത്തിയ സൗദി പൗരനെയും അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് അറിയിച്ചു. ഇന്ത്യക്കാരനായ ബാര്‍ബറെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുടിവെട്ടിച്ച സൗദി പൗരന് ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലെന്നോണം ബാര്‍ബര്‍ ഷോപ്പ് അടച്ചതോടെയാണ് മുടിവെട്ടുന്നതിന് ഇന്ത്യന്‍ ബാര്‍ബറെ സൗദി പൗരന് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ക്ലിപ്പിംഗ് ശ്രദ്ധയില്‍ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് സൗദി പൗരനെയും ഇന്ത്യന്‍ ബാര്‍ബറെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര് അല്‍സുഹൈബാനി പറഞ്ഞു.






