പോലീസ് തടഞ്ഞു; യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

കാസര്‍കോട്- പോലീസ് തിരിച്ചുവിട്ടതിനെ തുടര്‍ന്ന് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. കാസര്‍കോട്ടുനിന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് യുവതിയുമായി പുറപ്പെട്ട ആംബുലന്‍സാണ് പോലീസ് തടഞ്ഞത്. തുടര്‍ന്ന് കാസര്‍കോട് ഭാഗത്തേക്കു തിരിച്ചുവരവേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു.

കാസര്‍കോട് കുഞ്ചത്തൂരില്‍ താമസിക്കുന്ന ബിഹാര്‍ പട്ന സ്വദേശി ഗൗരി ദേവിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. മഞ്ചേശ്വരം എത്തുന്നതിനു മുമ്പാണ് ഗൗരി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തലപ്പാടിയില്‍ വെച്ചാണ് ഗൗരി സഞ്ചരിച്ച ആംബുലന്‍സ് പോലീസ് തടഞ്ഞത്.

 

Latest News